സര്‍ക്കാര്‍ ചീഫ് വിപ്പ് സ്‌ഥാനത്തുനിന്നും പി സി ജോര്‍ജിനെ മാറ്റണമെന്ന് കോട്ടയം ഡിസിസി. പാലുകൊടുത്ത കൈയ്ക്ക് തിരിഞ്ഞുകൊത്തുന്ന പാരമ്പര്യമുള്ള പി സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനത്തിന് യോഗ്യനല്ലെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വക്കേറ്റ് ടോമി കല്ലാനി പറഞ്ഞു.
സോളാര്‍ വിഷയത്തിന്റെ പശ്‌ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും രാജിവയ്‌ക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ സ്‌ഥാനത്ത് താനായിരുന്നുവെങ്കില്‍ എന്നേ രാജി വെച്ചേനെയെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഉമ്മന്‍ചാണ്ടി അധികാരത്തില്‍ തുടരുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനാണെന്നും സ്‌ത്രീ വിഷയത്തില്‍ രാജി വെച്ചു എന്ന പേടിയാണ് ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ അലട്ടുന്നതെന്നും പി സി ജോര്‍ജ് വാര്‍ത്താസമ്മേളത്തിലൂടെ പറഞ്ഞിരുന്നു.
എന്നാല്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയർമാനുമായ കെഎംമാണിയും രാജിക്കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും എന്നാല്‍ രാജി ഓരോരുത്തരുടെയും വ്യക്തിതാല്‍പ്പര്യമാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.
ജോര്‍ജ് നടത്തുന്ന പരാമര്‍ശങ്ങളില്‍ തനിക്ക് കുഴപ്പമില്ല. ജോര്‍ജ് തുടരുന്നതില്‍ തനിക്ക് ബുദ്ധിമിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.