പിസി ജോര്‍ജിന്റെ ശൈലി വിശദീകരിക്കാന്‍ മലയാളത്തില്‍ വാക്കുകളില്ലെന്ന് ധനമന്ത്രി കെ എം മാണി. ജോര്‍ജ് പറയുന്നത് കേരളാ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല. ജോര്‍ജിന് തന്റേതായ സംസാര ശൈലിയുണ്ടെന്നും തിരുവനന്തപുരത്ത് പറഞ്ഞു.
പിസി ജോര്‍ജിന് എല്ലാവരും ഒരു മാര്‍ജിന്‍ നല്‍കിയിട്ടുണ്ടെന്നും കെഎം മാണിയെ കോടിയേരി ബാലകൃഷ്ണന്‍ പുകഴ്ത്തിയതില്‍ നന്ദിയുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്‍ഡിഎഫിന്റെ ഉപരോധസമരം പിന്‍വലിച്ചതിനെപ്പറ്റി വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.