പി സി ജോര്‍ജ് പരസ്യപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ സി ജോസഫ്. പറയാനുള്ളത് സ്വന്തം പാര്‍ട്ടിയുടെ വേദിയിലാണ് ജോര്‍ജ് പറയേണ്ടത്. യുഡിഎഫ് താത്പര്യത്തിന് വിരുദ്ധമാണ് ജോര്‍ജിന്റെ പ്രസ്താവനകള്‍. പി സി ജോര്‍ജിനെ സര്‍ക്കാരിന് ഭയമില്ല. കെ എം മാണിയും യുഡിഎഫ് നേതാക്കളും ജോര്‍ജിന്റെ നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ മകന് സ്വകാര്യ കമ്പനിയില്‍ ജോലികിട്ടിയതില്‍ എന്താണ് വിവാദമെന്നും അദ്ദേഹം ചോദിച്ചു. തിരുവഞ്ചൂരിന്റെ മകന് ജോലികിട്ടിയത് യോഗ്യതയുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.