പി ജയരാജനെതിരെ പൊലീസ് കേസെടുത്തു

Webdunia
ചൊവ്വ, 5 ജൂണ്‍ 2012 (15:36 IST)
PRO
PRO
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നാരോപിച്ചാണ് കേസ്. തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയരാജന്‍ കണ്ണൂര്‍ ഡി വൈ എസ് പി സുകുമാരന്‍, വളപട്ടണം സി ഐ പ്രേമന്‍ എന്നിവരെ ഭീഷണിപ്പെടുത്തി എന്നാണ്‌ കേസ്.

ടി പി വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തെളിവെടുപ്പ് തടസപ്പെടുത്തിയ സി പി എം നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം എം എന്‍ ഷംഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്കെതിരെയാണ്‌ കേസ്‌.

കൃത്യ നിര്‍വ്വഹണം തടസാപ്പെടുത്തിയതിനാണ്‌ കേസെടുത്തത്‌. ഏരിയ കമ്മിറ്റി അംഗങ്ങളായ സി പി ശ്രീധരന്‍, സി പി കുഞ്ഞിരാമന്‍, പി കെ രമേശന്‍, വാഴയില്‍ ശശി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.