പിസി ജോര്‍ജ് പ്രതിപക്ഷത്തിന്റെ ഒറ്റുകാരനാണെന്ന് പിടി തോമസ്

Webdunia
ബുധന്‍, 24 ജൂലൈ 2013 (13:37 IST)
PRO
PRO
പിസി ജോര്‍ജ് പ്രതിപക്ഷത്തിന്റെ ഒറ്റുകാരനാണെന്ന് പിടി തോമസ് എംപി. ഇക്കാര്യം ഉടന്‍തന്നെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജ് പിണറായി വിജയനെയും ഇപി ജയരാജനെയും ദല്ലാള്‍ നന്ദകുമാറുമായി നടത്തിയ നീക്കങ്ങള്‍ അടുത്ത ദിവസം പുറത്ത് വരുമെന്ന് പിടി തോമസ് പറഞ്ഞു.

തന്‍റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് കണ്ടാണ് ഇപ്പോള്‍ ജോര്‍ജ് ഈ രാജി നടത്തിയിരിക്കുന്നത്. കെഎം മാണിയെ വിഷമത്തിലാക്കാനും സമൂഹത്തില്‍ മോശക്കാരനാക്കാനുമാണ് പിസി ജോര്‍ജ് ഇങ്ങനെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.