പിറവം: സ്ഥാനാര്‍ഥികള്‍ കോടീശ്വരന്മാര്‍!

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2012 (15:23 IST)
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ്ജേക്കബിന്ന്റെയും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെയും സ്വത്ത് വിവര പട്ടിക പുറത്തുവിട്ടു. 3,06,65,670 രൂപയുടെ ആസ്തിയാണ് അനൂപിന്റെ പേരിലുള്ളത്. എം ജെ ജേക്കബിന്‌ 1,22,00,000 രൂപയുടെ ആസ്തിയുമുണ്ട്. 13 ലക്ഷം രൂപയുടെ കടബാധ്യതയും എം ജെ ജേക്കബിനുണ്ട്.

നാമനിര്‍ദേശ പത്രികയ്ക്കൊപ്പമാണ് ഇരുവരും സ്വത്ത് സംബന്ധിച്ച് വിവരം നല്‍കിയത്. തിങ്കളാഴ്ചയാണ് ഇരുവരും തെരഞ്ഞെടുപ്പ് വരണാധികാരിക്ക് മുന്‍പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഇതോടെ ഇരുസ്ഥാനാര്‍ഥികളുടെയും പ്രചരണം ശക്തമായിരിക്കുകയാണ്. മാര്‍ച്ച് പതിനേഴിനാണ് പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചുരുങ്ങിയ വോട്ടിനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബ് ടി എം ജേക്കബിനോട് തോറ്റത്. അതിനാല്‍ തന്നെ നല്ല ആത്മവിശ്വാത്തോടെയാണ് എം ജെ ജേക്കബ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം, അന്തരിച്ച ടി എം ജേക്കബിനോടുള്ള സഹതാപ തരംഗം വോട്ടാക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്.