പിണറായിയെ ഫോണില്‍ വിളിച്ചിരുന്നു: തിരുവഞ്ചൂര്‍

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2013 (10:12 IST)
PRO
PRO
പിണറായി വിജയനെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. താന്‍ പിണറായിയെ വിളിച്ചെന്നുള്ളത്‌ സത്യമാണെന്നും എന്നാല്‍ അത്‌ സമരത്തില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിന് പിണറായി ഇടപെട്ടതിനെ അഭിനന്ദിക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

അതെസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിണറായി വിജയനും ചര്‍ച്ച നടത്തിയിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും, ഓഫിസിനെയും ഉള്‍പ്പെടുത്തുന്നത്‌ ചര്‍ച്ച ചെയ്യാമെന്ന് തിരുവഞ്ചൂര്‍ ഉറപ്പ് നല്‍കിയതായിയും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കഴിഞ്ഞദിവസം പിണറായിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ്‌ തിരുവഞ്ചൂര്‍ അന്വേഷത്തിന്റെ ടേംസ്‌ ഓഫ്‌ റഫറന്‍സില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്താമെന്ന്‌ ഉറപ്പ്‌ നല്‍കിയതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് ആര്‍ക്കും ഒരുറപ്പും നല്‍കിയിട്ടില്ലെന്നും പിണറായി വിജയനുമായൊ മറ്റു സിപിഐഎം നേതാക്കളുമായൊ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതെന്തെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.