പിണറായിയുടെ പ്രസ്താവനയോട് വി എസിനും യോജിപ്പ്

Webdunia
വെള്ളി, 27 ഏപ്രില്‍ 2012 (09:30 IST)
PRO
PRO
മുസ്ലിം ലീഗിന്‌ അധികാരത്തിന്റെ മത്ത് പിടിച്ചിരിക്കുകയാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും യോജിപ്പ്. പിണറായി വിജയന്റെ പ്രസ്താവന ശരിയാണെന്ന് വി എസ്‌ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ലീഗിന്റെ അധികാരത്തിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും കുട പിടിക്കുകയാണെന്നും വി എസ്‌ കുറ്റപ്പെടുത്തി. നെയ്യാറ്റിന്‍കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിജയിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളാണു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ലീഗ്‌ പരസ്യമായി വര്‍ഗീയ നിലപാട്‌ സ്വീകരിക്കുന്ന പാര്‍ട്ടിയായി മാറിയെന്നും ലീഗിന് അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ചെന്നും പിണറായി വ്യാഴാച രാവിലെ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. പിണറായി വിജയന് പാര്‍ട്ടി പിടിച്ചെടുത്തതിന്റെ അഹങ്കാരമാണെന്നായിരുന്നു ഇതിനെതിരെ ലീഗിന്റെ പ്രതികരണം.