പിണറായിക്കെതിരെ ലേഖനമെഴുതിയതിന് ഭീഷണി

Webdunia
വ്യാഴം, 30 ജൂലൈ 2009 (19:49 IST)
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ലേഖനമെഴുതിയതിന് കെ എസ് ഇ ബി മുന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് ഭീഷണി. കെ എസ് ഇ ബി ഓഫീസിസേഴ്സ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ ആര്‍ ഉണ്ണിത്താനാണ് ഫോണിലുടെ ഭീഷണി സന്ദേശം ലഭിച്ചത്.

ദേശാഭിമാനിയുടെ ഓഫീസിലെ ഫോണില്‍ നിന്നാണ് തനിക്ക് ഫോണ്‍ വന്നത്. ദേശാഭിമാനി അസോസിയേറ്റ്‌ എഡിറ്ററും വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ പിണറായി വിജയന്‍റെ പി എയുമായിരുന്ന പി എം മനോജാണ് ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതെന്നും ഉണ്ണിത്താന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‌.

സഭ്യമല്ലാത്ത വാക്കുകളും, ഇതിനൊക്കെ ഫോണിലൂടെയല്ല മറുപടി പറയേണ്ടതെന്ന ഭീഷണിയും തനിക്കുണ്ടായതായും ഉണ്ണിത്താന്‍ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയെന്ന്‌ ആരോപിച്ച്‌ ഉണ്ണിത്താന്‍ കായംകുളം സി ഐയ്ക്ക്‌ പരാതി നല്‍കി.