പിഎസ്‌സി റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി നീട്ടി

Webdunia
വ്യാഴം, 26 ഏപ്രില്‍ 2012 (18:28 IST)
PRO
PRO
പി എസ്‌ സി റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി നീട്ടി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്. പി എസ്‌ സി ചെയര്‍മാന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ്‌ കാലാവധി നീട്ടിയത്‌. 893 റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധിയാണ് പി എസ്‌ സി നീട്ടിയത്.

മെയ് ഏഴിന് നടക്കുന്ന പി എസ് സി യോഗത്തില്‍ കാലാവധി നീട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. അതേ സമയം, കാലാവധി നീട്ടുന്നതിനെതിരെ പി എസ് സി അംഗങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ പി എസ് സിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.