രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തെ പിടിച്ചു കുലുക്കിയ പാമൊലിന്‍ കേസ് പൂര്‍ണമായും പിന്‍വലിക്കുന്നു. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. ഇതു സംബന്ധിച്ച അപേക്ഷ വിജിലന്‍സ് കോടതിയില്‍ ഉടന്‍ സമര്‍പ്പിക്കും. കേസ് പൂര്‍ണമായും പിന്‍വലിക്കാന്‍ 2005 ലെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ആ തീരുമാനം നടപ്പാക്കാനാണ് ഇപ്പോള്‍ ധാരണയായിരിയ്ക്കുന്നത്.
1991- ല്‍ കെ കരുണാകരന്‍ മന്ത്രിസഭയുടെ പാമൊലിന്‍ കേസ് ഉടലെടുക്കുന്നത്. രണ്ട് കോടിയിലേറെ രൂപ പാമൊലിന്‍ ഇറക്കുമതിയിലൂടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. കാലാവധി തികയ്ക്കാനാകാതെ അന്ന് കെ കരുണാകരന് അധികാരം വിട്ടൊഴിയേണ്ടി വന്നതിന്റെ ഒരുകാരണം ഈ കേസായിരുന്നു. അന്ന് കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2011- ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദവിയ്ക്ക് ഇളക്കം തട്ടിച്ചു കൊണ്ട് കേസ് വീണ്ടും ഉയര്‍ന്നു വന്നു. എന്നാല്‍ അതിനെല്ലാം അതിജീവിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞു.
2005- ല്‍ പമൊലിന്‍ കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരേയുമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ അന്നത്തെ യുഡിഏഫ് സര്‍ക്കാര്‍ തീരുമാനിച്ചതാണ്. എന്നാല്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആ സര്‍ക്കാരിനു കഴിഞ്ഞില്ല. പിന്നീട് അധികാരത്തിലെത്തിയ വി എസ് സര്‍ക്കാര്‍, യുഡിഎഫ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചു. ഈ കേസിനെ രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ വി ഏസ് എന്നും ശ്രമിച്ചിരുന്നു. വി എസിന്റെ ഈ ശ്രമങ്ങള്‍ക്കുഇള്ള തിരിച്ചടിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.
പാമൊലിന്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം വൈകിപ്പോയെന്ന് കേസില്‍ പ്രതിയായ ടി എച്ച് മുസ്തഫ പ്രതികരിച്ചു, രണ്ടുകോടിയില്‍പരം നഷ്ടമുണ്ടായതല്ല ഒന്‍പത് കോടിയോളം ലാഭമുണ്ടാക്കുകയാണ് ആ ഇടപാടിലൂടെ ഉണ്ടായതെന്ന് മുസതഫ് വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം ഉചിതമായെന്നും സ്വാഗതം ചെയ്യുന്നുവെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.