പാലക്കാട് വാഹനാപകടം: മരണം ഏഴായി

Webdunia
ശനി, 21 ഏപ്രില്‍ 2012 (09:42 IST)
PRO
PRO
തൃശൂര്‍- പാലക്കാട് ദേശീയപാതയില്‍ കണ്ണാടിക്കടുത്ത്‌ വടക്കുമുറിയില്‍ ടൂറിസ്റ്റ്‌ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ നാലുപേര്‍ ബന്ധുക്കളാണ്. വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയി മടങ്ങിവരുന്നവരുടെ ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌.

കൂട്ടിയിടിച്ച വാഹനങ്ങള്‍ക്കു പുറകില്‍ മറ്റൊരു മിനിബസും ഓട്ടോറിക്ഷയും വന്നിടിച്ചതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്.

മിനിവാനിലുണ്ടായിരുന്ന ആലത്തൂര്‍ കാവശ്ശേരി കഴനിസ്വദേശി മാധവന്റെ ഭാര്യ മാധവി (മാതു-60), മകന്‍ രവിയുടെ ഭാര്യ സുജാത (42), അഞ്ജന, ഐശ്വര്യ, വാന്‍ഡ്രൈവര്‍ കുഴല്‍മന്ദം കുളവന്‍മൊക്ക് സ്വാമിനാഥന്റെ മകന്‍ മണികണ്ഠന്‍ (40), മിനിബസിലുണ്ടായിരുന്ന പെരുമ്പാവൂര്‍ കുറുപ്പംപടി മുണ്ടിക്കുടി രാജന്‍ വര്‍ഗീസ് എന്നിവരാണ് വെള്ളിയാഴ്ച മരിച്ചിരുന്നത്. കാവശേരി സ്വദേശിനി ശ്രീദേവി ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ വച്ച് മരിച്ചു.