പാലക്കാട് പെണ്‍വാണിഭ സംഘം അറസ്റ്റില്‍

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2009 (14:01 IST)
പാലക്കാട് ജില്ലയിലെ കുന്നത്തൂര്‍മേട്ടില്‍ അഞ്ചംഗ പെണ്‍‌വാണിഭ സംഘത്തെ പോലീസ് പിടികുടി. നാല് സ്ത്രീകളടക്കമുള്ള സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.

കുന്നത്തൂര്‍മേട്ടിലെ ഒരു വീട്ടില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു ഇവര്‍. ഇവരുടെ നീക്കങ്ങളെക്കുറിച്ച് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിന് വിവരം കൈമാറിയത്.

സംഘത്തിലെ രണ്ട് യുവതികള്‍ ബാംഗ്ലൂര്‍ സ്വദേശിനികളാണ്. മലപ്പുറം സ്വദേശിയാണ് അറസ്റ്റിലായ യുവാവ്. ഹോട്ടലുകളിലും വീടുകളിലും ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

3000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. 20,000 രൂപ മുടക്കിയാണ് ഇവര്‍ കുന്നത്തൂര്‍മേട്ടില്‍ വീട് വാടകയ്ക്ക് എടുത്തിരുന്നത്. പാലക്കാട് സൌത്ത് എസ്‌ഐ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കുടുക്കിയത്.