പാറമടകള്‍ക്ക് ഖനനാനുമതി: ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് തിരുവഞ്ചൂര്‍

Webdunia
ചൊവ്വ, 4 മാര്‍ച്ച് 2014 (19:18 IST)
PRO
PRO
സംസ്ഥാനത്ത് പാറമടകള്‍ക്ക് ഖനനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാറമടകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ അയച്ച കത്തിന് മറുപടി നല്‍കിയതായും തിരുവഞ്ചൂര്‍ പറഞ്ഞു.

പരിസ്ഥിതി സെക്രട്ടറി ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പാറമടകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ ഒന്നും നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച്ചയായിരുന്നു കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാന പ്രകാരം വിഎം സുധീരന്‍ സര്‍ക്കാരിന് കത്തയച്ചത്. നേരത്തെ പാറമടകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വിഎം സുധീരന്‍ സര്‍ക്കാരിന് കത്തയച്ചത്.