പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ത്യന്‍ മോഡല്‍ അവതരിപ്പിക്കും

Webdunia
ഞായര്‍, 25 മാര്‍ച്ച് 2012 (15:41 IST)
PRO
PRO
കോഴിക്കോട് നടക്കുന്ന സി പി എമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കമ്യൂണിസ്റ്റ് സാമ്പത്തിക നയവും പ്രത്യയശാസ്ത്രവും ഇന്ത്യന്‍ മാതൃകയില്‍ അവതരിപ്പിക്കും. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യന്‍, ചൈനീസ്, ലാറ്റിനമേരിക്കന്‍ മോഡലുകള്‍ സ്വീകരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ മോഡലുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ മോഡല്‍ അവതരിപ്പിക്കാനാണ് തീരുമാനം. നവഉദാരവല്‍ക്കരണത്തിന്റെ ഇന്ത്യന്‍ പശ്ചാത്തലം അടിസ്ഥാനമാക്കിയുള്ള ഇടതുപക്ഷ ബദലാണ് നടപ്പാക്കുകയെന്നും എസ് ആര്‍ പി വിശദീകരിച്ചു.

കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് എസ് ആര്‍ പി ഇക്കാര്യം വ്യക്തമാക്കിയത്.