പശ്ചിമ ബംഗാളിൽ തൃണമൂൽ സർക്കാരിനെ ഏതുവിധേനെയും താഴെയിറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി താഴെ തട്ടിലുള്ള സഹകരണം മാത്രമാണ് കോൺഗ്രസുമായുള്ളതെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ‘ജനാധിപത്യം വീണ്ടെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അല്ലാതെ സഖ്യമല്ല’- എം എ ബേബി പറഞ്ഞു.
അതേസമയം, വി എസ് അച്യുതാനന്ദനു പാർട്ടി വിരുദ്ധ മനോഭാവമാണോ അല്ലയോ എന്നു ചർച്ച ഇപ്പോള്‍ നടത്തേണ്ട കാര്യമില്ലെന്നും ബേബി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിനെ താഴെയിറക്കാൻ പാർട്ടിയും മുന്നണിയും യോജിപ്പോടെ മുന്നേറുമ്പോൾ ഇത്തരം ചർച്ചകളുമായി വരുന്നതു പാർട്ടി വിരുദ്ധരാണ്. ഇത്തരം കാര്യങ്ങളൊന്നും ജനങ്ങളെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.