പരവൂർ വെടിക്കെട്ട് ദുരന്തം: മുഖ്യകരാറുകാരനായ കൃഷ്ണൻകുട്ടിയെ പൊലീസ് പിടികൂടി

Webdunia
വ്യാഴം, 21 ഏപ്രില്‍ 2016 (16:16 IST)
പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടു കരാറുകാരൻ വർക്കല കൃഷ്ണൻകുട്ടിയെ പൊലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം ഭാര്യ അനാർക്കലിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഫോണ്‍ ഉപയോഗിക്കാത്തതുകൊണ്ട് ഇയാളെ പിടികൂടാന്‍ പൊലീസ് വളരെ ബുന്ധിമുട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ മകന്റെ ഫോണിലേക്ക് വിളിച്ചതോടെയാണ് ഒളിവില്‍ കഴിയുന്ന സ്ഥലത്തേക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചത്. 
 
ഇരുവരും ഒളിവിൽ കഴിഞ്ഞ എറണാകുളം സൗത്തിലെ ലോഡ്ജിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധനകള്‍ നടത്തിയെങ്കിലും ഇയാൾ അവിടെ നിന്നു കടന്നുകളഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ കാണിച്ച ചിത്രത്തിലെ സ്ത്രീയും പുരുഷനും ഹോട്ടലില്‍ താമസിച്ചിരുന്നതായി ലോഡ്ജ് ജീവനക്കാർ പൊലീസിനോട് പറഞ്ഞിരുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം