പമ്പാവാലി അപകടം: മരണം 16 ആയി

Webdunia
വ്യാഴം, 19 ഫെബ്രുവരി 2009 (12:11 IST)
എരുമേലി പമ്പാവാലിയില്‍ അയ്യപ്പഭക്‌തര്‍ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്കു മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി.

61 പേരുമായി ശബരിമലയിലേക്ക് പോകുകയായിരുന്ന ബസ് ചൊവ്വാഴ്ച രാവിലെ, എരുമേലിക്കും പമ്പാവാലിക്കും ഇടയില്‍ കണമലയില്‍ വച്ച് 50 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ വെളിച്ചം കുറവായിരുന്നത്‌ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.