പന്നിയാര്‍: 2 മൃതദേഹങ്ങള്‍ കിട്ടി

Webdunia
പന്നിയാര്‍ പവര്‍‌ഹൌസിലേക്ക് പെന്‍സ്റ്റോക് പൈപ് പൊട്ടി കാണാതായവരില്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.ലൈന്മാന്‍ റെജി പത്രോസിന്‍റെ മൃതദേഹം ഞായറാഴ്ച രാവിലെ കണ്ടെടുത്തിരുന്നു.കണ്ടെടുത്ത മറ്റൊരു മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

പവര്‍ ഹൌസിന് സമീപത്ത് നിന്നാണ് രണ്ടാമത്തെ മൃതദേഹം കണ്ടു കിട്ടിയത്. നാവിക സേനാ സംഘമാണ് റെജി പത്രോസിന്‍റെ മൃതദേഹം കണ്ടെടുതത്ത്. കല്ലാര്‍ കുട്ടി ഡാമില്‍ നടന്ന തെരച്ചിലിലാണ് ഒഴുകി വന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

നാല് പേരെ ആണ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് കാണാതായത്. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു.കെ എസ് ഇ ബി ജീവനക്കാരായ ജെയ്സണ്‍, ജോസ്, റെജി, ജോസ് എന്നിവരെയാണ് അപകടത്തില്‍ കാണാതായത്.

അപകടത്തെ കുറിച്ച് വിദഗ്ധരെ കൊണ്ട് അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി എ കെ ബാലന്‍ അറിയിച്ചിട്ടുണ്ട്.