പാലപ്പെട്ടി അജ്മീര്‍ നഗറില്‍ പത്തുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ ബന്ധു പൊലീസ് പിടിയില്‍. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുവായ പുതിയിരുത്തി പൊറായി സ്വദേശി ഉമ്മറാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പിതാവിന്റെ സഹോദരി ഭര്‍ത്താവായ ഉമ്മര്‍ ഓട്ടോറിക്ഷിലെത്തി കുട്ടിയെ കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.
അന്വേഷണത്തിനിടെ ഓട്ടോറിക്ഷയും മറന്നുവെച്ച ബാഗും കണ്ടെടുത്തതോടെ ഇയാളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.