പത്താം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 26കാരിക്കെതിരെ കേസ്

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (11:02 IST)
PRO
PRO
പത്താം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവതിക്കെതിരെ കേസ്. 26കാരിക്കെതിരെയാണ് ആലുവ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ആലുവയ്ക്കടുത്തുള്ള മാധവപുരം കോളനിയിലാണ് പീഡനശ്രമം.

ഫെബ്രുവരി 23 നാണ് സംഭവം ഉണ്ടായത്. പത്താം ക്ലാസുകാരന് മദ്യം നല്‍കിയ ശേഷമാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. ആലുവ ജുവൈനല്‍ പൊലീസിലാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് ഇത് ലോക്കല്‍ പൊലീസിന് കൈമാറി. അതേസമയം യുവതി ആരോപണം നിഷേധിച്ചു.

പ്രാദേശിക രാഷ്ട്രീയപ്രശ്‌നങ്ങള്‍ പരാതിക്ക് പ്രേരണയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.