പത്തനംതിട്ട കോടതിയില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Webdunia
വെള്ളി, 1 മാര്‍ച്ച് 2013 (17:12 IST)
PRO
PRO
കോടതിക്കുള്ളില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനംതിട്ട അതിവേഗ കോടതിയിലാണു സംഭവം. അബ്കാരി കേസില്‍ പ്രതിയായ രമണന്‍ ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം. മണ്ണെണ്ണ ഒഴിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ഇയാള്‍ തീകൊളുത്താന്‍ ശ്രമിക്കുന്നത് കണ്ട പൊലീസ് സമയോചിതമായി ഇടപ്പെട്ട് ശ്രമം വിഫലമാക്കി.

പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.