പത്തനംതിട്ടയില്‍ വീണ്ടും ‘വെട്ടിനിരത്തല്‍’

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2012 (20:20 IST)
PRO
സി പി എം പത്തനംതിട്ട കമ്മിറ്റിയില്‍ വീണ്ടും വി എസ് വിഭാഗത്തിന് തിരിച്ചടി. ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരിച്ചപ്പോള്‍ മൂന്ന് കടുത്ത വി എസ് പക്ഷക്കാരെ ഒഴിവാക്കി. ആര്‍ സനല്‍കുമാര്‍, എ ലോപ്പസ്‌, കെ പി സി കുറുപ്പ്‌ എന്നിവരെയാണ്‌ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതെ മാറ്റിനിര്‍ത്തിയത്.

എട്ടുപേരെ ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരു സ്ഥാനം ഒഴിച്ചിട്ടു.

ജില്ലാ സമ്മേളനം നടക്കുമ്പോള്‍ വി എസ് പക്ഷക്കാരനായ മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍ അടക്കമുള്ളവര്‍ പരാജയപ്പെട്ടിരുന്നു.