പതിമൂന്നു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Webdunia
ഞായര്‍, 19 ജൂണ്‍ 2016 (14:20 IST)
പതിമൂന്നു വയസുള്ള വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഓട്ടോ റിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറുടെ സഹായിയും പൊലീസ് പിടിയിലായി.
 
അഞ്ചുതെങ്ങ് വാക്കും‍കുളം വാടയില്‍ വീട്ടില്‍ ദീപു എന്ന 24 കാരനായ ഓട്ടോ ഡ്രൈവറും ഇയാളുടെ സഹായി നജീബ് എന്ന 19 കാരനുമാണു പൊലീസ് പിടിയിലായത്. ഭാര്യയും കുട്ടിയുമുള്ള ദീപു പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കി സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കുകയും തുടര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. 
 
ഓട്ടോ ഡ്രൈവര്‍ കൂടിയായ നജീബിന്‍റെ ഓട്ടോയിലാണ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടുപോയി മണ്ണാക്കുളം എന്ന സ്ഥലത്തെ ആളില്ലാ വീട്ടില്‍ വച്ച് പീഡിപ്പിച്ചത്. 
Next Article