സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി ജോണ്‍ ഫെര്‍ണാണ്ടസിനെ നാമനിര്‍ദ്ദേശം ചെയ്തു. ലിയോണ്‍ ഫെര്‍ണാണ്ടസ് - മേരി ദമ്പതികളുടെ മകനായി 1961 ഏപ്രില്‍ 27 നു കൊച്ചിയിലെ കലൂരില്‍ ജനിച്ച ജോണ്‍ ഫെര്‍ണാണ്ടസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണു പൊതുരംഗത്തേക്ക് വന്നത്.
1996-2001 കലായളവിലും ഇദ്ദേഹം തന്നെയായിരുന്നു നിയമസഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി. 1978 ല്‍ സി.പി.എം അംഗമായ ഇദ്ദേഹം 1994 ല്‍ ജില്ലാ കമ്മിറ്റിയംഗമാവുകയും പിന്നീട് 2015 ല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാവുകയും ചെയ്തു.
2012 ല്‍ അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം നിരവധി നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇടക്കൊച്ചിയിലാണു ഇദ്ദേഹം താമസിക്കുന്നത്.