പതിനൊന്നു വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. താമരശ്ശേരിക്കടുത്ത് മാഞ്ചിറയില്‍ സുരേഷി (42) നെയാണ് അറസ്റ്റ് ചെയ്തത്.
വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ചൊവ്വാഴ്ച സുരേഷിന്റെ സഹോദരി ആശുപത്രിയില്‍ കാണിച്ചിരുന്നു. ചികിത്സയ്ക്കിടെ ഡോക്ടര്‍മാരോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സുരേഷിനെ അറസ്റ്റുചെയ്തു.ആറുമാസത്തിനുള്ളില്‍ നാലുതവണ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി സിഐപറഞ്ഞു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടതും കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ കേഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ് സുരേഷ്.