പതിനെട്ട് വയസെന്ന വിവാഹപ്രായ പരിധി മാറ്റാന്‍ മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്

Webdunia
ശനി, 21 സെപ്‌റ്റംബര്‍ 2013 (13:18 IST)
PRO
പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി പതിനെട്ടെന്നുള്ളത് മാറ്റണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടു വയസാണെന്ന പ്രായപരിധി എടുത്തു കളയണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മുസ്ലീം സംഘടനകളാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പതിനെട്ട് തികയണമെന്ന നിയമം മുസ്ലീം വ്യക്തി നിയമത്തിന് എതിരാണെന്നും ഇത് ഭരണഘടനയുടെ ലംഘനമാണെന്നുമാണ് മുസ്ലീം സംഘടനകളുടെ ആരോപണം.

സമസ്‌ ത മുന്‍കയ്യെടുത്താണ്‌ കഴിഞ് ഞ ദിവസ ം കോഴിക്കോട്ട്‌ മുസ്ലീ ം സംഘടനകളുട െ കൂട്ടായ്മയ്ക്ക്‌ വേദിയൊരുക്കിയത്‌. മുസ്ലീ ം ലീഗിന െ കൂടാത െ ജമാഅത്ത െ ഇസ്‌ലാമ ി, ദക്ഷി ണ കേര ള ജംഇയ്യത്തുല്‍ ഉല മ, മുജാഹിദിന്റ െ ഇരുവിഭാഗങ്ങള്‍, എംഇഎസ്‌, എംഎസ്‌എസ്‌ തുടങ്ങി യ സംഘടനകളാണ്‌ കൂട്ടായ്മയിലുള്ളത്‌.
10 മുസ്ലീം സംഘടനകാളാണ് ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുക. കേരളത്തിലെ മുസ്ലീം പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ വിവാഹിതരാകുന്നുണ്ട്.