പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Webdunia
ബുധന്‍, 15 ഏപ്രില്‍ 2015 (14:09 IST)
പതിനാറു വയശുള്ള പെണ്‍കുട്ടിയെ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് വശത്താക്കി പീഡിപ്പിച്ച കേസില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം കുറിച്ചി നീലം പേരൂര്‍ പുത്തന്‍ പുരയ്ക്കല്‍ ചിറയില്‍ ജോബിന്‍ എന്ന 27 കാരനാണു പൊലീസ് വലയിലായത്.
 
പീഡനത്തിനിരയായ കുട്ടി പൊന്‍കുന്നം ചിറക്കടവ് സ്വദേശിനിയാണ്‌. കഴിഞ്ഞ മാസം 20 മുതല്‍ പത്ത് ദിവസങ്ങളോളം  ചങ്ങനാശ്വേരി ഇടിഞ്ഞില്ലത്ത് വാടക വീട്ടില്‍ പാര്‍പ്പിച്ചായിരുന്നു കാറ്ററിംഗ് തൊഴിലാളിയായ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. 
 
കാഞ്ഞിരപ്പള്ളി സി.ഐ മധു, പൊന്‍കുന്നം എസ്.എച്ച്.ഒ കുറുപ്പ് സ്വാമി എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ്‌ പ്രതിയെ ഇടിഞ്ഞില്ലത്തു നിന്ന് അറസ്റ്റ് ചെയ്തത്.