പതിനാറുകാരിയെ പീഡിപ്പിച്ചു പിടിയിലായി

Webdunia
ബുധന്‍, 26 ഫെബ്രുവരി 2014 (18:06 IST)
PTI
PTI
പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം പൂന്തുര മാണിക്യ വിളാകം ആസാദ് നഗറില്‍ താമസിക്കുന്ന അര്‍ഷദ് ഖാന്‍ എന്ന 24 കാരനാണു ഇതുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത്.

വിവാഹ വാഗ്ദാനം നല്‍കി അര്‍ഷാദ് പെണ്‍കുട്ടിയെ കന്യാകുമാരിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതുകൂടാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തും ഇര്‍ഷാദ് എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.

പെണ്‍കുട്ടിയുമായി വിവാഹ സമ്മതം നല്‍കി 50,000 രൂപ വാങ്ങിയിരുന്നു എന്നും പരാതിയില്‍ പറയുന്നു. പൂന്തുറ സി.ഐ അജിചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു അര്‍ഷാദിനെ അറ്സ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.