തട്ടിപ്പ് കേസിലെ പണം തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടി ശാലുമേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിഖലിയുടെ പരാതിയിലാണ് നടപടി. ശാലുമേനോന്‍ റാഫിഖലിയുടെ കൈയില്‍ നിന്നും കാറ്റാടിപ്പാടം സ്ഥാപിക്കാനെന്ന പേരില്‍ 60 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
ശാലുമേനോന് റാഫിഖലിയുടെ പണം തിരികെ നല്‍കാന്‍ 25 ദിവസം നല്‍കിയിട്ടുണ്ട്. 25 ദിവസത്തിനുള്ളില്‍ 75 ലക്ഷം രൂപ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശാലുവിന്റെ വീട് ജപ്തി ചെയ്ത് പണം ഈടാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ റാഫിഖലിയുടെ പരാതിയില്‍ സഹോദരിയുടെ മകള്‍ക്ക് മെഡിക്കല്‍ സീറ്റ് ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് മറ്റൊരു 25 ലക്ഷം രൂപ ശാലുമേനോന്‍ തട്ടിയെടുത്തെന്നും പറയുന്നുണ്ട്.
തിരുവനന്തപുരം സബ് കോടതിയാണ് കേസില്‍ ഉത്തരവിട്ടിരിക്കുന്നത്.