പഞ്ചായത്ത് അംഗത്തിന്‍റെ നഗ്‌നചിത്രം, 4 പേര്‍ പിടിയില്‍

Webdunia
ഞായര്‍, 9 ജനുവരി 2011 (13:28 IST)
വനിതാ പഞ്ചായത്ത് അംഗത്തിന്‍റേതെന്ന പേരില്‍ നഗ്‌നചിത്രം പ്രചരിപ്പിച്ചതിന് നാല് യുവാക്കള്‍ അറസ്റ്റില്‍. പഞ്ചായത്ത് അംഗത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് പിറവന്തൂര്‍ ചെമ്പനരുവി സ്വദേശികളായ നാല് പേരെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ചെമ്പനരുവി സ്വദേശികളായ രഞ്ജിത്ത്‌ (25), ഷൈജു (27), മഞ്ജേഷ്‌ (28), മഹേഷ്‌ (26) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരില്‍ നിന്ന് പിടികൂടിയ മൊബൈലുകളില്‍ അശ്ലീല ദൃശ്യങ്ങളുള്ളതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

വനിതാ പഞ്ചായത്ത് അംഗത്തിന്‍റേത് എന്ന പേരില്‍ മറ്റാരുടേയോ നഗ്നചിത്രങ്ങളാണ് പ്രചരിപ്പിച്ചതെന്നാണ് സൂചന. തനിക്ക് മാനഹാനിയുണ്ടാക്കാനായി ബോധപൂര്‍വം ചിലര്‍ ശ്രമിക്കുകയാണെന്നാണ് വനിതാ അംഗം പരാതി നല്‍കിയിട്ടുള്ളത്.

പിടിച്ചെടുത്ത മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മോര്‍ഫിംഗ് നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.