നോക്കുകൂലി വാങ്ങിയ തൊഴിലാളികള്‍ അറസ്റ്റില്‍

Webdunia
വെള്ളി, 24 ഫെബ്രുവരി 2012 (19:08 IST)
PRO
PRO
ആലപ്പുഴയില്‍ നോക്കുകൂലി വാങ്ങിയ എ‌ഐ‌ടി‌യുസി തൊഴിലാളികള്‍ അറസ്റ്റിലായി. കോടതിയില്‍ ഹാജരാക്കിയ തൊഴിലാളികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്താരാഷ്‌ട്ര കയര്‍ മേളയുടെ ഒരുക്കങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ നോക്കുകൂലി വാങ്ങിയത്. 3000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയും ഒടുവില്‍ 1500 രൂപ വാങ്ങുകയും ചെയ്തതിനാണ് നടപടി.

കയര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥന്റെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ റിസര്‍ച്ച് ആന്റ് മാനേജുമെന്റ് ഇന്‍സ്റ്റിറ്റ്യൂഷന്റെ യന്ത്രത്തറി ഇറക്കിയതിനാണ് നോക്കുകൂലി വാങ്ങിയത്.