നേത്രാവതിയില്‍ കാണാതായ മലയാളി മരിച്ച നിലയില്‍

Webdunia
ഞായര്‍, 24 ജൂലൈ 2011 (14:58 IST)
PRO
PRO
ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി ജയരാജന്‍ നായരാണ് മരിച്ചത്.

തിരുവനന്തപുരം-മുംബൈ നേത്രാവതി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ജയരാജനെ കാണാതായത്. മഹാരാഷ്ട്രയിലെ രത്‌നഗിരിക്ക് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ വ്യക്‌തിയാണ്‌ അദ്ദേഹം. മൂകാംബികയില്‍ കുഞ്ഞിന്റെ ചോറൂണ് നടത്തിയ ശേഷം കുടുംബത്തോടൊപ്പം വെളളിയാഴ്ചയാണ് ജയരാജന്‍ യാത്ര തിരിച്ചത്. ട്രെയിനില്‍ നിന്ന് തെറിച്ചുവീണാണ് മരണം സംഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്.