നെയ്യാറ്റിന്‍കര: പൊതുനയം വേണമെന്ന് സുധീരന്‍

Webdunia
ശനി, 24 മാര്‍ച്ച് 2012 (11:20 IST)
PRO
PRO
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ്‌ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ പൊതുനയം വേണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി എം സുധീരന്‍. ഇതിനായി കെ പി സി സി എക്സിക്യൂട്ടീവ്‌ ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍‌കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയെക്കുറിച്ച് കെ പി സി സി പ്രസിഡന്ന്റുമായിതാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. അതേസമയം, നെയ്യാറ്റിന്‍‌കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി ആര്‍ ശെല്‍‌വകുമാറിനെ നിര്‍ത്തുന്നകാര്യം കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തല തള്ളിക്കളഞ്ഞിട്ടില്ല.

എന്നാല്‍ നെയ്യാറ്റിന്‍‌കരയില്‍ ശെല്‍‌വരാജ് സ്ഥാനാര്‍ഥിയാകുന്നതിനെതിരെ കെ മുരളീധരന്‍ ഉള്‍പ്പടെ ഒരുകൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.