നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 3 കോടിരൂപയുടെ 9.5 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ വാണിജ്യ നികുതി ഇന്റലിജെന്റ്സ് വിഭാഗം പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി ജെറിന്‍ ജോസിനെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടു വന്നത്. വിമാനത്താവളത്തിന് പുറത്തിറങ്ങി കാറില്‍ കയറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
വജ്രാഭരണങ്ങളും പഴയ സ്വര്‍ണ്ണാഭരണങ്ങളുമടക്കം 3 കോടി രൂപയുടെ സ്വര്‍ണ്ണമാണുണ്ടായിരുന്നത്. 30 ലക്ഷം രൂപ നികുതി അടച്ചാല്‍ സ്വര്‍ണ്ണാഭരണം വിട്ടു നല്‍കുമെന്നും വാണിജ്യ നികുതി വിഭാഗം അറിയിച്ചു.