നെടുമ്പാശേരി മനുഷ്യക്കടത്ത്: 12 പോലീസുകാര്‍ കുറ്റക്കാര്‍

Webdunia
വെള്ളി, 17 മെയ് 2013 (11:26 IST)
PRO
PRO
നെടുമ്പാശേരി മനുഷ്യക്കടത്ത് കേസില്‍ രണ്ട് എസ്പിമാര്‍ ഉള്‍പ്പെടെ 12 പോലീസുകാര്‍ കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നാല് ഡിവൈഎസ്പിമാരും രണ്ട് സിഐമാരും രണ്ട് എസ്ഐമാരും രണ്ട് എഎസ്‌ഐമാരും ഒരു കോണ്‍സ്റ്റബിളും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഭുവനചന്ദ്രന്‍, ജമാലുദ്ദീന്‍ എന്നീ എസ്പിമാരാണ് മനുഷ്യക്കടത്തിന് കൂട്ടുനിന്നതെന്ന് കൊച്ചി ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി വിന്‍സണ്‍ എം പോളിന് കൈമാറി. റിപ്പോര്‍ട്ടില്‍ ഡിജിപി വൈകാതെ നടപടിയെടുക്കുമെന്നാണ് സൂചന.