നെഞ്ചുവേദന: പി ടി തോമസ് എം‌പി ആശുപത്രിയില്‍

Webdunia
വ്യാഴം, 27 മാര്‍ച്ച് 2014 (09:26 IST)
PRO
പി ടി തോമസ് എം പിയെ നെഞ്ച് വേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ചുമതലയുള്ള പി.ടി. തോമസ് ട്രെയിനില്‍ അവിടേക്കുള്ള യാത്രക്കിടെ ഇന്നു രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ട്രെയിനില്‍ സീറ്റില്‍നിന്ന് താഴെ ഇറങ്ങിയിരുന്ന എംപിയെ സഹയാത്രികര്‍ തൃശൂര്‍ സ്റ്റേഷനില്‍ ഇറക്കുകയും ഇവിടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.