വിവാദവ്യവസായി മുഹമ്മദ് നിസാമിനെ തെളിവെടുപ്പിനായി ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. നേരത്തെ, പ്രായപൂര്‍ത്തിയാകാത്ത മകനെ കൊണ്ട് വാഹനം ഓടിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍ .തൃശൂര്‍ ഈസ്റ്റ് വനിത എസ് ഐ ആയിരുന്ന ദേവിയെ കാറിലിട്ട് പൂട്ടിയ സംഭവം ഏറെ വിവാദമായിരുന്നു.
ഇതിനിടയില്‍ , നിസാമിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് യുവനടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും പൊലീസ് കൊക്കെയ്നുമായി പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.