സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചതാണെന്നും തന്നെ ആരും മതം മാറ്റിയിട്ടില്ലെന്നും ലൌ ജിഹാദ് സംഭവത്തിലെ വിവാദ നായിക സില്‍ജാ രാജ്. തന്നേയും കുടുംബത്തേയും വിവാദത്തിലേക്ക് വലിച്ചിഴച്ച ഹിന്ദു ഐക്യവേദിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇസ്ലാം മതം സ്വീകരിച്ച ശേഷം അഷ്കര്‍ എന്ന യുവാവിനെ വിവാഹം ചെയ്ത സില്‍ജയുടെ നടപടി ഹിന്ദു ഐക്യ വേദി വിവാദമാക്കിയിരുന്നു.
മതം മാറ്റം സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് സില്‍ജ വ്യക്തമാക്കി. അഷ്കറിനെ കണ്ടുമുട്ടാനിടയായ സാഹചര്യം അവര്‍ വിവരിച്ചു. ഹിന്ദു ഐക്യവേദിയുടെ പ്രചാരണം വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും സില്‍ജ ആരോപിച്ചു. ഭര്‍ത്താവ് അഷ്കറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.