നിയമസഭ തിരഞ്ഞെടുപ്പ്: ബി ഡി ജെ എസ് 37 സീറ്റുകളില്‍ മത്സരിക്കും

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2016 (17:19 IST)
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് 37 സീറ്റുകളില്‍ മത്സരിക്കും. ബി ജെ പി- ബി ഡി ജെ എസ് ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. സീറ്റ് വിഭജന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നെങ്കിലും ഇന്ന് നടന്ന ചര്‍ച്ചയില്‍ സമവായത്തിലെത്തുകയായിരുന്നു. 
 
ബി ഡി ജെ എസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഇവയാണ്-
 
വാമനപുരം, വർക്കല, കോവളം, ഇരവിപുരം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊല്ലം, വൈക്കം, പൂഞ്ഞാർ, ഏറ്റുമാനൂർ, തിരുവല്ല, റാന്നി, കായംകുളം, കുട്ടനാട്, ചേർത്തല, അരൂർ, ഇടുക്കി, തൊടുപുഴ, ഉടുമ്പൻചോല, കുന്നത്തുനാട്, പരവൂർ, കളമശേരി, വൈപ്പിൻ, കോതമംഗലം, കൊടുങ്ങല്ലൂർ, കൈപ്പമംഗലം, നാട്ടിക, ചാലക്കുടി, ഒല്ലൂർ, ഷൊർണൂർ, മണ്ണാർക്കാട്, നിലമ്പൂർ, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, പേരാമ്പ്ര, പേരാവൂർ, കാഞ്ഞങ്ങാട്.
 
അതേസമയം, ബി ജെ പി പ്രഖ്യാപിച്ച 22 സീറ്റുകളിലെ സ്ഥാനാർഥിപ്പട്ടികയിൽ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ഈ സീറ്റുകളുടെ കാര്യത്തില്‍ ബി ഡി ജെ എസുമായി തര്‍ക്കമില്ലെന്നും കുമ്മനം വ്യക്തമാക്കി.