ഓഫ് ക്യാമ്പസ് നിയമന വിവാദങ്ങളുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയ ഗവര്‍ണര്‍ക്കെതിരെ എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ: എവി ജോര്‍ജ് രംഗത്ത്. സര്‍ക്കാര്‍ നിലപാടുകളില്‍ കുരുങ്ങി ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരെ മാത്രം അപ്പാടെ വിശ്വാസത്തിലെടുത്തുള്ള നോട്ടീസാണ് ഗവര്‍ണ്ണര്‍ നല്‍കിയതെന്ന് വൈസ് ചാന്‍സിലര്‍ ഡോ എ വി ജോര്‍ജ് പറഞ്ഞു.
ഒരാഴ്ചയുടെ ഇടവേളയില്‍ രണ്ടാമത്തെ കാരണം കാട്ടിക്കല്‍ നോട്ടീസ് കൂടി ലഭിച്ചതോടെയാണ് വൈസ് ചാന്‍സിലര്‍ സര്വവ്വകലാശാലയുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം മറികടന്ന് ഓഫ് സെന്റുകള്‍ അനുവദിച്ചതും 56 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതുമാണ് സര്‍ക്കാരും സര്‍വ്വകലാശാലയും തമ്മിലുള്ള തര്‍ക്കത്തിന് കാരണം.
നിലവിലെ നടപടികളില്‍ കുരുങ്ങി ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ കഴിയില്ല. വിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നത് തെറ്റാണോയെന്നും വിസി ചോദിക്കുന്നു. നഴ്‌സിംഗ് കൌണ്‍സില്‍ അംഗീകാരം പിന്‍വലിച്ചതിനേത്തുടര്‍ന്ന് സര്‍വ്വ കലാശാലയുടെ നഴ്‌സിംഗ് കോഴ്‌സുകളുടെ പ്രവേശനം നേരത്തെ അനിശ്ചിതത്വത്തിലായിരുന്നു. അംഗീകാരം പുനസ്ഥാപിയ്ക്കുന്നതിനുള്ള പരിശോധനകള്‍ ആരംഭിക്കുന്നതിനിടെയാണ് സര്‍ക്കാരില്‍ നിന്നുള്ള പുതിയ തിരിച്ചടികള്‍.