നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു

Webdunia
വെള്ളി, 24 ജൂണ്‍ 2016 (15:08 IST)
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു യുവാവ് മരിച്ചു. വണ്ടിത്താവളം ചുള്ളിപ്പെരുക്കമേട്ടില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
 
ആലപ്പുഴ കൈനിക്കര സ്വദേശിയായ ഷൈജു (34) ആണ് മരിച്ചത്. ബൈക്കിനു പുറകിലിരുന്ന് യാത്രചെയ്യുകയായിരുന്നു ഷൈജു. ബൈക്ക് ഓടിച്ചിരുന്ന സൃഹൃത്ത് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 
 
അമിതവേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. അപകടം നടന്നയുടനെ ഷൈജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article