ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കണ്ടെത്തിയ സ്വത്തു കൈകാര്യം ചെയ്യാനായി ദേശീയ തലത്തില്‍ ട്രസ്റ്റ് രൂപീകരിക്കണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. എല്ലാ മതസ്ഥാപനങ്ങളിലെയും സ്വത്തു കൈകാര്യം ചെയ്യുകയായിരിക്കണം ഈ ട്രസ്റ്റിന്റെ ധര്‍മമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
ട്രസ്റ്റ് നടത്തിപ്പിന് പാര്‍ലമെന്റ് പുതിയ നിയമം പാസാക്കണം. സ്വത്ത് രാജാക്കന്മാരുടെയോ കുബേരന്മാരുടെയോ അല്ല. കുചേലന്മാരുടെ സ്വത്താണ്. മാനവരാശിയുടെ സൗഖ്യത്തിനായി ഇത് ഉപയോഗിക്കണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് ഹിന്ദുക്കളുടേത് മാത്രമെന്ന വാദം അര്‍ത്ഥശൂന്യമാണ്. പൊതുസമന്വയമുണ്ടാക്കി ഇതു പാവങ്ങള്‍ക്കു വിതരണം ചെയ്യുകയാണു വേണ്ടതെന്നും കൃഷ്ണയ്യര്‍ പറഞ്ഞു,