നാവികര്‍ ജയിലില്‍ നിന്ന് സ്‌കൂളിലേക്ക്!

Webdunia
വെള്ളി, 25 മെയ് 2012 (14:51 IST)
PRO
PRO
കടലിലെ വെടിവയ്പ്പ് കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ നാവികരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റി. നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ കാക്കനാടെ ബോസ്റ്റല്‍ സ്‌കൂളിലേക്കാണ് മാറ്റിയത്. കൊല്ലം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ ബോസ്റ്റല്‍ സ്‌കൂളില്‍ എത്തിച്ചു.

കൂടുതല്‍ സൌകര്യങ്ങളുള്ള സ്ഥലത്തേക്ക് നാവികരെ മാറ്റണമെന്ന് ഇറ്റാലിയന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കൗമാര പ്രായക്കാരായ തടവുകാരെ പാര്‍പ്പിക്കുന്ന ബോസ്റ്റല്‍ സ്‌കൂള്‍ സന്ദര്‍ശിച്ച ഇറ്റാലിയന്‍ പ്രതിനിധി സംഘം സൌകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

കാക്കനാട് ജില്ലാ ജയില്‍ വളപ്പിലാണ് ബോസ്റ്റല്‍ സ്‌കൂള്‍.