നായ്ക്കുരണ പ്രയോഗം: നടപടി തുടരുമെന്ന് ഉമ്മന്‍‌ചാണ്ടി

Webdunia
ബുധന്‍, 16 ജനുവരി 2013 (17:11 IST)
PRO
PRO
പങ്കാളിത്ത പെന്‍ഷനെതിരെ സമരം ചെയ്‌തതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ അവര്‍ക്ക് ഡയസ്നോണ്‍ ബാധകമായിരിക്കുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

അതേസമയം, സമരത്തിനിടെ സ്കൂളുകളില്‍ നായിക്കുരണ വിതറിയതുള്‍പ്പെടെയുള്ള അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്നതിന്‌ എറണാകുളത്ത്‌ പ്രത്യേക അഡീഷനല്‍ സെഷന്‍സ്‌ കോടതി തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു.

യുവജനോല്‍സവത്തിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക ഇരട്ടിയാക്കും. 1000 രൂപ 2000 ആയും 900 രൂപ 1800 രൂപയായും 600 രൂപ 1200 രൂപയായും വര്‍ധിപ്പിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത മാസം ഒന്നു മുതല്‍ 21 വരെ നിയമസഭാസമ്മേളനം ചേരും. ബജറ്റ്‌ സമ്മേളനം മാര്‍ച്ചില്‍ ചേരാനും തീരുമാനമായി. വരള്‍ച്ചയും വിലക്കയറ്റവും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ചേരും. ഈ മാസം 23നാണു യോഗം.