കോടതികളില്‍നിന്ന് അടിക്കടി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടും അധികാരം ഒഴിയാത്ത നാണംകെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയേറ്റംഗം എന്‍ കെ പ്രേമചന്ദ്രന്‍. സോളാര്‍ സമരത്തിന്റെ വിശ്വാസ്യത കെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വികലമായ പ്രചാരണങ്ങള്‍ നടത്തുകയാണ്.
സന്ധ്യയുടെ വീട്ടിലെ വാഴ വെട്ടിയതിനെക്കുറിച്ച് നടന്ന പ്രചരണം ഇതിന്റെ തെളിവാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഒന്‍പതാം ദിവസത്തിലേക്ക് കടന്ന ക്ലിഫ് ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശക്തമായ പ്രതിഷേധം അലയടിക്കുന്ന എല്‍ഡിഎഫിന്റെ പൂര്‍വ സമര മാതൃകകളില്‍ നിന്ന് വ്യത്യസ്തമാണ് ക്ലിഫ്ഹൗസ് ഉപരോധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സോളാര്‍ സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ക്ലിഫ് ഹൗസ് ഉപരോധം നടത്തിയത്.