നാഗര്‍കോവിലില്‍ മലയാളി വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

വെള്ളി, 22 ജൂണ്‍ 2012 (12:37 IST)
PRO
PRO
നാഗര്‍കോവിലില്‍ മലയാളി വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പന്തളം തട്ട രാജ്ഭവനില്‍ സോമരാജിന്റെ മകന്‍ അര്‍ജ്ജുന്‍രാജാണ് മരിച്ചത്.

നാഗര്‍കോവിലിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണടെത്തിയത്. നാഗര്‍കോവില്‍ ഇന്ത്യന്‍ എഞ്ചിനീയറിംഗ് കോളജിലെ നാലാംവര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ജ്ജുന്‍രാജ്. മൃതദേഹത്തില്‍ പാടുകളും മുറിവുകളുമുണ്ട്.

കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് അര്‍ജ്ജുന്‍രാജിന്റെ ഏഴ് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ജ്ജുന്‍രാജിനെതിരെ നേരത്തെയും ആക്രമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക