ഇന്ത്യയിലെ നബിദിനാഘോഷം രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്ന് സ്ഥാനമൊഴിഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇങ്ങനെയൊരു ചോദ്യം മുരളീധരന് ഉന്നയിക്കുന്നത്.
എന്റെ ക്രിസ്മസ് ആശംസകള്‍ കണ്ടിട്ട് പലരും മെസ്സേജ് ചെയ്തിരിക്കുന്നു... എന്തുകൊണ്ടാണ് നബിദിനം ആശംസിക്കാതിരുന്നതെന്ന്. ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത് ശരിയാണെങ്കില്‍ യഥാര്‍ത്ഥ ഇസ്ലാം മതവിശ്വാസികള്‍ വ്യക്തിപൂജയില്‍ വിശ്വസിക്കാത്തവരും അതുകൊണ്ട് തന്നെ നബിദിനം ആഘോഷിക്കാത്തവരുമാണ്. ഇന്ന് ഇന്ത്യയില്‍ കാണുന്ന ഈ ആഘോഷം ഒരു രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം മാത്രമല്ലേ?...