വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറുമായി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന പി സി ജോര്‍ജിന്റെ ആരോപണം തിരുവഞ്ചൂര്‍ തള്ളി. നന്ദകുമാറുമായി താന്‍ ചര്‍ച്ച നടത്തിയെന്ന തെളിയിക്കാന്‍ തിരുവഞ്ചൂര്‍ വെല്ലുവിളിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിലായിരുന്നു തിരുവഞ്ചൂരിന്റെ വെല്ലുവിളി.
എന്നാല്‍ തിരുവഞ്ചൂരിനെ കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ടുവെന്ന് നന്ദകുമാര്‍ പിന്നീട് എഡിറ്റേഴ്‌സ് അവറില്‍ തന്നെ വെളിപ്പെടുത്തി. തിരുവഞ്ചൂരുമായി അരമണിക്കൂറോളം സംസാരിച്ചെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. എന്നാല്‍ കോട്ടയം ഗസ്റ്റ്ഹൌസില്‍നിന്നും നന്ദകുമാറുമായി അര മിനിറ്റ് നേരമെങ്കിലും സംസാരിച്ചു എന്നതിന് തെളിവ് നല്‍കാന്‍ തിരുവഞ്ചൂര്‍ വെല്ലുവിളിച്ചു.
എന്നാല്‍ ഫോണില്‍ നന്ദകുമാറിനെ വിളിച്ചിട്ടുണ്ടാകാമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അത് തന്റെ കള്‍ച്ചറാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഫോണില്‍ ഒരു നമ്പര്‍ വന്നാല്‍ അതിലേയ്ക്ക് താന്‍ തിരിച്ചു വിളിയ്ക്കുമെന്നും അത് പ്രതിയാണോ എന്ന കാര്യം അന്വേഷിക്കില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.