നടി ആക്രമിക്കപ്പെട്ട ശേഷം പള്‍സര്‍ സുനിയുമായി പി ടി തോമസ് ഫോണില്‍ ബന്ധപ്പെട്ടത് എന്തിന്?

Webdunia
ശനി, 1 ജൂലൈ 2017 (11:26 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.ടി തോമസ് എംഎല്‍എയുടെ പ്രവര്‍ത്തികളില്‍ പൊരുത്തക്കേട്. അന്നേ ദിവസം രാത്രിയില്‍ സംവിധായകന്‍ ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ എത്തിയ പിടി തോമസ് നടിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്റെ ഫോണില്‍ നിന്നും പള്‍സര്‍ സുനിയെ വിളിച്ചതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികളെ സംരക്ഷിക്കാനായിരുന്നോ ഈ ഫോണ്‍ വിളിയെന്ന ആരോപണവും ഇപ്പോള്‍ ഉയരുന്നുണ്ട്.
 
പൊലീസെത്തും മുന്‍പ് രക്ഷപെടാന്‍ പിടി തോമസ് പള്‍സറിന് അവസരമൊരുക്കുകയായിരുന്നോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പള്‍സര്‍ സുനി ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെ പൊലീസിന് അയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയാതെയായി. അന്നേ ദിവസം പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കേസിലെ ഗൂഡാലോചകള്‍ പുറത്തു വരുമായിരുന്നു.
Next Article